Uncategorized
ചക്കരപ്പറമ്പില്‍ കാര്‍ മരത്തിലിടിച്ച് അപകടം

കൊച്ചി: ചക്കരപ്പറമ്പില്‍ കാര്‍ മരത്തിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ 5.30ഓടെ ആയിരുന്നു സംഭവം. പാലാരിവട്ടം ഭാഗത്തു നിന്നും വൈറ്റില ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ദേശീയപാതയ്ക്ക് സമീപത്തെ സര്‍വീസ് റോഡിലെ രണ്ട് മരങ്ങളിൽ ഇടിച്ചതിനു ശേഷം മറ്റൊരു മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.കാറില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നുവെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല്‍ കാറില്‍ നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മുൻവശം പൂർണമായും തകർന്ന കാറിന് മുന്നിലും പിന്നിലും നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ല.




