Uncategorized

നാല് മാസമായി ശമ്പളമില്ല..! ‘എൻ്റെ ഭൂമി’ ഡിജിറ്റൽ റീ സർവേ കരാർ ജീവനക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ‘എൻ്റെ ഭൂമി’ ഡിജിറ്റൽ റീ സർവേ കരാർ ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ. നാല് മാസമായി സർവേയർമാർക്കും ഹെൽപർമാർക്കും ശമ്പളം ലഭിച്ചിട്ടില്ല. ഇതോടെ 4000ത്തിൽ അധികം ജീവനക്കാരാണ് പ്രതിസന്ധിയിലായത്.

സർവേയർമാർക്ക് 24,520 രൂപയും ഹെൽപ്പർമാർക്ക് 18,390 രൂപയുമാണ് പ്രതിമാസ വേതനമായി ലഭിക്കേണ്ടത്. എന്നാൽ ഫണ്ട് ലഭ്യതക്കുറവും ബില്ലുകൾ മാറുന്നതിലെ കാലതാമസവുമാണ് ശമ്പളം മുടങ്ങാൻ ഇടയാക്കുന്നത്. വേതനം മുടങ്ങിയതോടെ ജീവനക്കാർ സർവേ നടപടികളിൽ നിന്നും വിട്ട് നിൽക്കുകയാണ്.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കാലത്താണ് മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേ തുടങ്ങിയത്. ‘എന്റെ ഭൂമി’ പദ്ധതി – എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്തിൻ്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’യിലൂടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button