Uncategorized
ബിജെപി അജണ്ട നടപ്പിലാക്കി യുഡിഎഫ്; ഇ ഡി ആവശ്യം അംഗീകരിച്ച് സർക്കാർ, പിണറായിക്കെതിരെ അന്വേഷണം നടത്താൻതീരുമാനം

ബിജെപി അജണ്ട നടപ്പിലാക്കി യുഡിഎഫ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. യുഡിഎഫ് സർക്കാർ ഇ ഡി ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണമാണ് നടത്തുകഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സർക്കാർ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഏതുതരത്തിലെ അന്വേഷണം എന്നത് ഡിജിപിയാണ് തീരുമാനിക്കുക.
മൂന്ന് കോടതികൾ തള്ളിയ വിഷയമാണ് വീണ്ടും സർക്കാർ അന്വേഷിക്കാൻ ഒരുങ്ങുന്നത്. ഇ ഡിക്കെതിരായ ദേശീയ നേതൃത്വത്തിന്റെ നിലപാട് സർക്കാർ തള്ളുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാൻ സാധിക്കുന്നത്.




