Uncategorized
വെള്ളത്തിന് മുകളിലൂടെ മോട്ടോർ സൈക്കിളിൽ പറന്നത് 40.74 കിലോമീറ്റർ! ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ചൈനീസ് സംരംഭകൻ

വെള്ളത്തിന് മുകളിലൂടെ മോട്ടോർ സൈക്കിളിൽ 40.74 കിലോമീറ്റർ പിന്നിട്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി ചൈനീസ് സംരംഭകൻ. മോട്ടോർ സൈക്കിൾ നിർമാതാക്കളായ സെഡ്എക്സ്മോട്ടോയുടെ സ്ഥാപകനായ 39 -കാരൻ ഷാങ് ഷ്യൂ ആണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ മയാങ് മിയാവോ സ്വയംഭരണ കൗണ്ടിയിലായിരുന്നു റെക്കോർഡ് റൈഡിംഗ്.




