Uncategorized

സ്വർണവില രണ്ടാമതും ഇടിഞ്ഞു; ഗ്രാമിന് 100 രൂപയുടെ കുറവ്

കൊച്ചി: കേരളത്തിൽ സ്വർണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 100 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. പവൻവില 1,13,360 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിൻറെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 11,645 രൂപയായും പവന് 93,160 രൂപയായുമായിട്ടാണ് വില കുറഞ്ഞത്.ഇന്ന് രാവിലെ സ്വർണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായിരുന്നു. പവന് 15 രൂപ കുറഞ്ഞ് 14,270 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് വീണ്ടും
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,362.60 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സു‌ം 0.6 ശതമാനം താഴ്ന്ന് 4,400.20 ഡോളറിലെത്തി.

മിഡിൽ ഈസ്റ്റിലെ യുദ്ധം എണ്ണവിലയിലും അതുവഴി പണപ്പെരുപ്പത്തിലും ഉണ്ടാക്കുന്ന സ്വാധീനമാണ് വിപണി പ്രധാനമായും നിരീക്ഷിക്കുന്നത്. എണ്ണവില ഉയർന്നുനിൽക്കുകയാണെങ്കിൽ പണപ്പെരുപ്പ സമ്മർദ്ദം ശക്തമാകാനും കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നതിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഉയർന്ന പലിശനിരക്ക് പലിശ ലഭിക്കുന്ന ആസ്‌തികളെ കൂടുതൽ ആകർഷകമാക്കുന്നതിനാൽ സ്വർണത്തിന്റെ ആവശ്യകതയ്ക്ക് സമ്മർദ്ദമുണ്ടാക്കാം.

അതേസമയം, മിഡിൽ ഈസ്റ്റിലെ സംഘർഷം തുടരുന്നുണ്ടെങ്കിലും എണ്ണവിലയിൽ തിങ്കളാഴ്ച നേരിയ ആശ്വാസമുണ്ടായി. നയതന്ത്ര നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന പ്രതീക്ഷയും സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഭാഗികമായി വീണ്ടെടുക്കപ്പെടുമെന്ന പ്രതീക്ഷയുമാണ് എണ്ണവിലയെ സ്വാധീനിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button