Uncategorized

ഓപ്പറേഷൻ തൂഫാൻ: രാസലഹരിയുമായി 50 വയസ്സുകാരി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി 50 വയസ്സുകാരി പിടിയിൽ. മുവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വില്ലേജ് വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോളെ ആണ് മുവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇവർ താമസിച്ചു വന്നിരുന്ന വാടകവീട്ടിൽ നിന്ന് ഇലക്ട്രോണിക് ത്രാസും മറ്റും കണ്ടെടുത്തു. പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു. കുറച്ചു നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന ആളെക്കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. രാസലഹരിയുടെ ഉറവിടത്തെ പറ്റിയും സാമ്പത്തിക സ്രോതസിനെ പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻ്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണസംഘത്തിൽ മുവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐ ആർ ബി റോഷ്‌നി, എഎസ്ഐമാരായ പി എസ് സലിം, കെ എം അനിഷ്, കെ എ അനസ് തുടങ്ങിയവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button