Uncategorized
രാത്രിയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റയാൾ രക്തംവാർന്ന് മരിച്ചു

കുഴൽമന്ദം : ബുധനാഴ്ച്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റയാൾ ആറുമണിക്കൂറോളം റോഡരികിൽകിടന്ന് രക്തംവാർന്ന് മരിച്ചു. തേങ്കുറുശ്ശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസാണ് (28) മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ നടക്കാൻ പോയവരാണ് പരിക്കേറ്റുകിടന്ന ഷിയാസിനെ കണ്ടത്. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാരാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പത്തുമണിയോടെ മരിച്ചു.അപകടത്തിലേറ്റ പരിക്കുമൂലം ഷിയാസിന് എഴുന്നേൽക്കാനായില്ല.രക്തം വാർന്ന് പോയതിനാൽ ആശു പത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലാ യിരുന്നു. അപകടം സംഭവിച്ച ഉടനെ എത്തിക്കാനായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. കുനിശ്ശേരിയിൽ ആമസോൺ കമ്പനിയുടെ ഡെലിവറി പോയിൻ്റിലെ വാൻ ഡ്രൈവറാണ് ഷിയാസ്. ബുധനാഴ്ച രാത്രി വൈകിയും ജോലിയുണ്ടായിരുന്നു.




