Uncategorized

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കി; ഷാപ്പുടമയ്‌ക്കെതിരെ കേസ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയതില്‍ ഷാപ്പുടമയ്‌ക്കെതിരെ കേസ്. എറണാകുളം ചെറായി പാടത്തെ ഷാപ്പ് ഉടമയ്‌ക്കെതിരെയാണ് പറവൂര്‍ പൊലിസ് കേസ് എടുത്തത്. ഇന്നലെ രാവിലെ പത്തോടെ ഷാപ്പിലെത്തിയ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് കള്ള് നല്‍കിയത്.എളങ്കുന്നപ്പുഴയില്‍ നിന്നും ചെറായില്‍ നിന്നുമുള്ള രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഷാപ്പിലെത്തി മൂന്നു ലിറ്ററോളം കള്ള് വാങ്ങി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ അയ്യമ്പിള്ളി ഭാഗത്ത് എത്തിയപ്പോഴേക്കും ശര്‍ദിച്ച് അവശരായതോടെ ബസ് ജീവനക്കാരാണ് മുനമ്പം പൊലിസില്‍ വിവരം അറിയിച്ചത്.

വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പിന്നാലെ പറവൂര്‍ പൊലിസ് കേസ് എടുക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയില്ലായിരുന്നു എന്നാണ് ജീവനക്കാരുടെ പ്രതികരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button