Uncategorized
രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി

ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹർജി നൽകി. നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യവ്യാപകമായി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു. പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.




