Uncategorized

ജപ്തിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; കവിതയുടെ മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധം

കോഴിക്കോട്: വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കവിതയുടെ മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധം. ബാങ്ക് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. കവിതയുടെ വീട് ഡോ. ടി എം തോമസ് ഐസക്കും പി പ്രസാദും സന്ദർശിച്ചു.രാവിലെ മോർച്ചറിയിൽ നിന്ന് ബന്ധുക്കളും ജനപ്രതിനിധികളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങുക. തുടർന്ന് വിലാപയാത്രയായി ബാങ്കിൻ്റെ നടുവണ്ണൂർ ശാഖയ്ക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം. മരണത്തിന് കാരണക്കാരായ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കടം പൂർണമായും എഴുതി തള്ളുക എന്നതാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ പരിഹരിച്ച ശേഷമെ മൃതദേഹം സംസ്‌ക്കരിക്കൂ എന്നതാണ് കുടുംബത്തിൻ്റെ നിലപാട്. കവിതയുടെ വീട് മുൻ മന്ത്രിയും സിപിഐഎം നേതാവ് ഡോ.തോമസ് ഐസകും സന്ദർശിച്ചു. മുൻ മന്ത്രി പി പ്രസദും വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.6 വർഷം മുൻപാണ് വീട് നിർമ്മാണത്തിന് സ്ഥലം പണയപ്പെടുത്തി 17 ലക്ഷം കുടുംബം വായ്പയെടുത്തത്. 50 ലക്ഷമായി തിരിച്ചടവ് ഉയർന്നതോടെയായിരുന്നു ബാങ്കിൻ്റെ ജപ്തി ഭീഷണി. അതിൽ മനം നൊന്തായിരുന്നു കവിതയുടെ ആത്മഹത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button