Uncategorized
കരാർ പുതുക്കുന്നില്ലേ? കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തെങ്കിലും ഇതുവരെയും തീരുമാനമായില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമുള്ളപ്പോള്‍ ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സൺ ഏവിയേഷന്റെ പുതിയ നിർദേശം.
ഒരു മണിക്കൂർ ഉപയോഗത്തിന് 4 ലക്ഷം രൂപയാണ് വാടക. നിലവില്‍ 25 മണിക്കൂറിന് 80 ലക്ഷം രൂപയാണ് നൽകുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്സൺ ഏവിയേഷനുമായി കരാറുണ്ടായത്.



