Uncategorized

ഇനി ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോണ്‍ഗ്രസ്’; ചിഹ്നം ഫുട്ബോൾ കളിക്കാരൻ

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിന് പിന്നാലെ പുതിയ പേര് സ്വീകരിച്ച് മമത ബാനർജി. മമതയുടെ വിഭാ​ഗത്തെ മമത ഓൾ ഇന്ത്യ തൃണമൂൽ കോണ്‍ഗ്രസ് എന്ന് ഇനി അറിയപ്പെടും. തബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാ​ഗം ഡെമോക്രാറ്റിക് തൃണമൂൽ കോണ്‍ഗ്രസ് എന്ന പേരും സ്വീകരിച്ചു. മമത ഓൾ ഇന്ത്യ തൃണമൂൽ കോണ്‍ഗ്രസിൻ്റെ ചിഹ്നം ഫുട്ബോൾ കളിക്കാരനാണ്. ഡെമോക്രാറ്റിക് തൃണമൂൽ കോണ്‍ഗ്രസിൻ്റെ ചിഹ്നം എൻവലപ്പ് കവറുമാണ്.

ടിഎംസി അവകാശത്തര്‍ക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. രണ്ടു വിഭാഗവും പാര്‍ട്ടിക്കായി അവകാശവാദം ഉന്നയിച്ചതിനാലാണ് മരവിപ്പിച്ചത്. വിശദമായ പരിശോധന വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കയത്.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂക്കളും പുല്ലും ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി രണ്ടായി പിളര്‍ന്നിരുന്നു. തുടർന്ന് ഇരുവിഭാഗവും പാര്‍ട്ടി പേരും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button