Uncategorized

ചെറായി ബീച്ചില്‍ കഞ്ചാവ് വേട്ട; കൊല്ലം സ്വദേശി പിടിയില്‍

കൊച്ചി: ചെറായി ബീച്ചില്‍ നിന്നും കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍. ചവറ തിരുവോണം ചോല അജയ് (20) ആണ് മുനമ്പം പൊലിസിന്‍റെ പിടിയിലായത്. 1.5 ഗ്രാം കഞ്ചാവാണ് യുവാവില്‍ നിന്നും പിടികൂടിയത്തിങ്കളാഴ്ച ചെറായി ബീച്ചില്‍ പൊലിസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button