Uncategorized

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും മലപ്പുറം അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ക്കൊപ്പം വീട്ടിനുള്ളിലായിരുന്ന അമ്മയ്ക്ക് പുറത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.

അമ്മയും നാല് വയസ്സുള്ള കുഞ്ഞും വീടിനുള്ളിൽ നില്‍ക്കുന്നതിനിടെയാണ് രണ്ട് വയസ്സുള്ള ഇളയ കുട്ടി അബദ്ധത്തില്‍ മുറിയുടെ വാതില്‍ അടച്ചത്. വാതില്‍ അടഞ്ഞതോടെ അമ്മയ്ക്കും കുട്ടികള്‍ക്കും പുറത്തേക്ക് വരാന്‍ കഴിയാതെവന്നു. വീടിന്റെ മുന്‍വശത്തെ വാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നതിനാല്‍ അയൽവാസികൾക്ക് അകത്തുകയറാനായില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മലപ്പുറം അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. വീടിനുള്ളില്‍ അമ്മയും രണ്ട് ചെറിയ കുട്ടികളും കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button