Uncategorized

മുന്നറിയിപ്പില്ലാതെ പവര്‍കട്ട്; കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം

കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധം. രാത്രി ഏഴരയോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്.

രാപ്പകലില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖില്‍ദാസ് ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button