Uncategorized

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹർജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് തള്ളിയത്. വിചാരണ സമയത്ത് അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശം കോടതിയലക്ഷ്യമാണെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.എന്നാൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കില്ലന്ന് കോടതി വ്യക്തമാക്കി. അഭിഭാഷക ടിബി മിനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അഭിഭാഷയ്ക്കെതിരായ പരാമർശം സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചതോടെ തനിക്ക് സൈബർ ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വന്നതായും മിനി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ മാധ്യമങ്ങൾ കോടതിയിലുണ്ടോ എന്ന് നേക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജുഡീഷ്യൽ റെക്കോർഡ്സിൽ പരമാർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019ൽ ഹണി എം. വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button