Uncategorized
പിണറായി വിജയന് എതിരെയുള്ള ഇഡി നീക്കം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഡീലിന്റെ ഭാഗം: വി എൻ വാസവൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇ ഡി യുടെ നാക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡീലിൻ്റെ ഭാഗമാണെന്നും വി എൻ വാസവൻ. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ കേസാണ് അത്.
ഇഡി അന്വേഷണം മറ്റൊരു വിധത്തിൽ തിരിച്ചു വിട്ടുകൊണ്ട്, അവർക്കൊന്നും ചെയ്യാൻ കഴിയാത്തതിനാൽ സംസ്ഥാന സർക്കാരിനെ അന്വേഷണത്തിന് ഏൽപ്പിച്ചിരിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
പക പോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഇവിടെ സംഭവിക്കുന്നതെന്നും ഇതിനെതിരെ സി പി ഐ എമ്മും ഇടതുമുന്നണിയും ശക്തമായി പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പകപോക്കൽ കേന്ദ്രസർക്കാർ ഇഡിയെ ഒരു ടൂൾ ആക്കി മാറ്റിയിരിക്കുന്നുവെന്നും വി എൻ വാസവൻ ചൂണ്ടിക്കാട്ടി.



