Uncategorized
വീടിന് സമീപത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാൻ മരിച്ചു

മാവേലിക്കര: വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണൻ – ആതിര ദമ്പതികളുടെ മകൻ അഷർ ക്രിസ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്‍റെ അരികിൽ നിൽക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കുഞ്ഞ് വെള്ളത്തിലേക്ക് വീഴുന്നത് കൂടെയുണ്ടായിരുന്ന മുത്തച്ഛന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.




