Uncategorized

അരിയിൽ ഷുക്കൂർ വധക്കേസ്; വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവച്ചു, 28ന് കേസ് പരിഗണിക്കും

കൊച്ചി: കണ്ണൂരിലെ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവച്ചു. ഈ മാസം 28 ന് കൊച്ചി സിബിഐ കോടതിയാണ് കേസ് പരിഗണിക്കുക. പി ജയരാജന്‍റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികള്‍ ഇതിനോടകം മരിച്ചു. പി ജയരാജനും ടിവി രാജേഷും മുപ്പത്തി രണ്ടും, മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകം ക്രിമിന‍ൽ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. കേസിൽ എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ കൊലപാതക ഗൂഢാലോചന നടന്നെന്നാണ് സിബിഐ കണ്ടെത്തൽ. ഫോൺ വിളികളും ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവെന്നാണ് വാദം. പി ജയരാജന്‍റെയും ടിവി രാജേഷിന്‍റെയും വിടുതൽ ഹർജി കോടതി തളളിയിരുന്നു. ഷുക്കൂറിന്‍റെ മാതാവ് ആത്തിക്കയുടെ ഹർജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button