Uncategorized

രാഹുൽ ഗാന്ധി വിയറ്റ്നാം യാത്രക്ക് ശേഷം നാളെ തിരിച്ചെത്തുമെന്ന് സൂചന

ദില്ലി : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയറ്റ്നാമിൽ നിന്നും നാളെ തിരികെയെത്തിയേക്കും. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം വിയറ്റ്‌നാമിൽ പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിയറ്റ്‌നാമിലുള്ള രാഹുൽ ഗാന്ധി, നാളെയോടെ ഡൽഹിയിൽ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങൾക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദർശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ച ശേഷമാണ് രാഹുൽ അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോയെന്നാണ് ബിജെപി ആരോപിക്കുന്നത്.

നേരത്തെ, രാഹുലിന്റെ വിയറ്റ്‌നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ, താനൊരു ട്രാവൽ ഏജന്റല്ലെന്നും ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോൺഗ്രസ് എം.പി ശശി തരൂരിന്റെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button