Uncategorized
അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. ആസാം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലായിരുന്നു അപകടം. ചമ്പന്നൂർ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണ കമ്പനിയുടെ ലോറിയിൽ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്.




