Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വിവരം പുറത്തുവന്നത് കൗൺസിലിങ്ങിനിടെ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ വീട്ടിൽ റിയാസ് ഖാൻ (31) ആണ് അറസ്റ്റിലായത്.

ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിന് ശേഷം സ്കൂൾ വിദ്യാർഥിനി കൗൺസിലിങ്ങിനിടെ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ വെള്ളറട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്‍റെ നിർദേശപ്രകാരം വെള്ളറട എസ്ഐ മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രാവച്ചമ്പലത്തുനിന്ന് പ്രതിയെ പിടികൂടിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ഷിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button