Uncategorized

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ് . കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ല എന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കായികമേളയുടെ വേദി മാറ്റിയത് അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതികൾ ഉണ്ടെങ്കിൽ അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button