Uncategorized

‘എന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണം’: സജിത്ത് മുട്ടപ്പലത്തിനെ മർദിച്ചതിനെ ന്യായീകരിച്ച് രമ്യാ ഹരിദാസ്

ചിറയൻകീഴിലെ കോൺഗ്രസ് കൂട്ടത്തല്ലിൽ പ്രതികരണവുമായി രമ്യാ ഹരിദാസ് എംഎൽഎ. സജിത്ത് മുട്ടപ്പലത്തിനെ മർദിച്ചതിനെ ന്യായീകരിച്ചു കൊണ്ടാണ് രമ്യാ ഹരിദാസ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണമാണെന്നാണ് രമ്യാ ഹരിദാസിന്റെ വാദം.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ രണ്ട് ഭാഗങ്ങളായി കോൺഗ്രസ് പ്രവർത്തകർ മത്സരിച്ചു. കെപിസിസിയിൽ അതിൽ പരാതി കൊടുത്തിരുന്നു. ഇതാണ് സംഘർഷം ഉടലെടുക്കാനുള്ള പശ്ചാത്തലമെന്ന് രമ്യാ ഹരിദാസ് പറയുന്നു.

സജാദ് സ്നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. ഇതിന് പിന്നിൽ മാസങ്ങളോളം ഉള്ള ആസൂത്രിത നീക്കമുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിയിൽ നിന്ന് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രമ്യാ ഹരിദാസ് പറഞ്ഞു. സജാദിന്റെ മകളെ കൊണ്ട് പോസ്റ്റ് വായിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സജിത്ത് വീട്ടിലേക്ക് തള്ളി കയറി വരികയായിരുന്നു. തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button