പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ല’, പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി

കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എൽ ഡി എഫിന് പരിഹരിക്കാവുന്ന വിഷയമേ ഇതിലുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ ജോസ് കെ മാണി, തർക്കം പൊതുവേദിയിൽ ഉന്നയിക്കേണ്ടതല്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോഴും ഇത്തരും വിഷയങ്ങൾ ഇടത് മുന്നണിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു. വികസന – ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുക എന്നതാണ് എൽ ഡി എഫിന്റെ പ്രധാന നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ യു ഡി എഫ് സർക്കാർ ഭരണം തുടങ്ങിയിട്ടേയുള്ളൂവെന്നും പ്രതിപക്ഷമെന്ന നിലയിൽ ഇടപടേണ്ട നിരവധി വിഷയങ്ങൾ മുന്നിലുണ്ടെന്നും പറഞ്ഞ ജോസ് കെ മാണി, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പലതരത്തിലുള്ള കാരണങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു.




