തൊഴിലെവിടെ മുഖ്യമന്ത്രി? വി ഡി സതീശനെ കാണാനെത്തിയ പി എസ് സി ഉദ്യോഗാർഥികൾക്ക് അനുമതി ഇല്ല

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശീലന പരിപാടി നടക്കുന്ന ഐഐഎമ്മിൽ (IIM) പരാതിയുമായി പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെത്തി. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമർപ്പിക്കാനാണ് ഇവർ എത്തിയത്. എന്നാൽ, സ്ഥലത്തെത്തിയ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ സർക്കാർ തീരുമാനത്തിനെതിരെ പുതിയ റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ ആണ് പരാത് നൽകാനായി എത്തിയത്. സാധാരണയായി അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾക്ക് മൂന്ന് വർഷമാണ് കാലാവധി. ഈ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരേണ്ടതാണ്. എന്നാൽ മുൻപ് മൂന്ന് മാസം നീട്ടിയ പഴയ ലിസ്റ്റ് ഇപ്പോൾ വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടു മാസത്തിനുള്ളിൽ വരാനിരിക്കുന്ന പുതിയ റാങ്ക് ലിസ്റ്റിലുള്ള തങ്ങളുടെ പ്രതീക്ഷകളെ പൂർണ്ണമായും ഇല്ലാതാക്കുന്നുവെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നു. വർഷങ്ങളോളം പരീക്ഷകൾക്കും അഭിമുഖങ്ങൾക്കുമായി കഠിനപ്രയത്നം നടത്തി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് സർക്കാർ ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടത്.




