Uncategorized

ബസിൽ നിന്നിറങ്ങി ‘ഇന്ത്യ’, രാഹുലും പ്രിയങ്കയും നേഹ ബോറയും മുന്നിൽ, ഗ്യാനേഷിന്‍റെ രാജിക്കായി സുപ്രീം കോടതിയിലേക്ക് ‘ദില്ലി ചലോ’ മാർച്ച് തുടരുന്നു

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച്. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേഹ ബോറയുമടക്കമുള്ളവരാണ് മുൻ നിരയിൽ പ്രതിഷേധം നയിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കൾക്കൊപ്പം വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ – ജാതി – മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അനുമതി നൽകാതെ ചീഫ് ജസ്റ്റിസ്
അതേസമയം നിയമപ്രകാരം സുപ്രീം കോടതിയെ സമീപിച്ചാൽ ഏത് പരാതിയും പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, പ്രതിപക്ഷ നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ചിരുന്നു. കോടതി പരിഗണിക്കുന്ന വിഷയത്തിൽ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം വാങ്ങുന്നത് ഉചിതമാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നാല് മാർച്ചുകളാണ് ദില്ലിയിൽ നടന്നത്. വെള്ളിയാഴ്ച രാഷ്ട്രപതിയെ കണ്ട് ഇന്ത്യാസഖ്യം നേതാക്കൾ നിവേദനം നൽകി. പാർലമെന്റിൽ ചേർന്ന പ്രതിപക്ഷ യോഗത്തിലാണ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനുള്ള ധാരണയിൽ എത്തിയത്. മമതാ ബാനർജിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകണം എന്ന നിർദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് സൂചന. എന്നാൽ എസ് ഐ ആർ ഹർജികൾ അടക്കം വിഷയങ്ങൾ കോടതി പരിഗണിക്കുമ്പോൾ ഈ അസാധാരണ കൂടിക്കാഴ്ചയ്ക്ക് കോടതി തയ്യാറാകുമോ എന്ന സംശയം സഖ്യത്തിലെ തന്നെ ചില നേതാക്കൾ പ്രകടിപ്പിച്ചിരുന്നു. ചരിത്രത്തിൽ ആദ്യം എന്നാണ് ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയെ മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. എന്നാൽ ഇന്നലെ രാത്രി നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. പ്രതിപക്ഷം ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ താൻ കൂടി ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അതിനാൽ നേതാക്കളെ പ്രത്യേകം കാണുന്നത് ഉചിതമാകില്ല. ഭരണപരമായി തീരുമാനിക്കേണ്ട ചില വിഷയങ്ങൾ തന്നോട് പറയുന്നത് കൊണ്ട് പ്രയോജനമുണ്ടാകില്ല. ഭരണഘടനയുടെ 32 -ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നിരിക്കെ പ്രതിപക്ഷം ഹർജി നൽകിയാൽ അത് എത്രയും വേഗം തന്നെ ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button