Uncategorized
ഇരിട്ടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ ഇരിട്ടി അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷിച്ചു

ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽ നിന്നും ആളുകൾ കാൺകെ പുഴയിലേക്ക് എടുത്തു ചാടിയ യുവാവിനെ ഇരിട്ടി അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷിച്ചു. കോളിക്കടവ് സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച വൈകുന്നേരം 6.30 തോടെ പുഴയിലേക്ക് എടുത്തു ചാടിയത്. വെള്ളം കുറഞ്ഞ പുഴയിൽ വന്നയുടനെ ഇയാൾ മുന്നൂറ് മീറ്ററോളം നീന്തി പുഴയിൽ പൊന്തിനിന്ന കരിങ്കൽ പാറയിൽ പിടിച്ചു നിന്നു. വിവരമറിഞ്ഞ് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി. ഇരിട്ടി അഗ്നിശമനസേനയിലെ ഷിജോ, അഞ്ജിത്ത്, സൂരജ്, ഷാനിഫ്, അനീഷ് മാത്യു എന്നവർ ചേർന്ന് ഇയാളെ കരക്കെത്തിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ആശുപത്രയിൽ എത്തിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.




