Uncategorized
അയ്യപ്പനെ അധിക്ഷേപിച്ചു ; സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി

പത്തനംതിട്ട: അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകി. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി കപിക്കാടിന്റെ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പരാമർശത്തിൽ സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെടണം. സർക്കാർ വിഷയത്തിൽ ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.




