Uncategorized

സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധം; പത്ര ഏജന്റുമാര്‍ ഞായറാഴ്ച പണിമുടക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാര്‍ ഞായറാഴ്ച പണിമുടക്കും. സംസ്ഥാന വ്യാപകമായി നാളെ പത്ര വിതരണം നടത്തില്ലെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ പലതവണ കത്ത് നല്‍കിയിട്ടും അനുകൂല സമീപനം ഉണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് പണിമുടക്കാന്‍ തീരുമാനിച്ചതെന്നും ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ അറിയിച്ചു.

ഓഗസ്റ്റ് മാസം രണ്ട് അവധി വരുന്നതിനാലാണ് നാളെ പത്രം അച്ചടിക്കുന്നത് എന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം. സാധാരണഗതിയില്‍ ഓഗസ്റ്റ് 16ന് പത്രം ഉണ്ടാകാറില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16ലെ അവധി മറ്റൊരു ദിവസത്തിലേക്ക് മാറ്റി നല്‍കാം എന്നതിൻ്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന് പത്രം വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ നിര്‍ബന്ധമായും പത്രം വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് പല മാനേജ്മെന്റുകളില്‍ നിന്നും ഏജന്റുമാര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ ഏജന്റുമാര്‍ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button