Uncategorized
സൗദി കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദി ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യന്‍ പൗരന്മാര്ക്ക് പരിക്കേറ്റതായും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഒക്ടോബര്‍ 21 ബുധനാഴ്ച വൈകുന്നേരമാണ് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) അറിയിച്ചത്.




