Uncategorized
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍

കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച 16കാരന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ആദിലിന്റെ കരള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് ദാനം ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ഡോക്ടര്‍മാര്‍ ആദിലിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്വെള്ളി രാത്രിയിലുണ്ടായ വാഹനാപകടത്തിലാണ് ആദിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പിന്നാലെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നാണ് കടുത്ത വേദനയിലും ആദിലിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുബം തീരുമാനിച്ചത്.




