Uncategorized

വീഴ്ചകൾ തുടർന്ന് സംസ്ഥാന സ്കൂൾ കായികമേള; മത്സരാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ വീണ്ടും പുഴു

കോഴിക്കോട്ടെ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ വീണ്ടും പുഴു. പരാതി പറഞ്ഞപ്പോൾ വിദ്യാർഥികൾ പുഴുവിനെ കൊണ്ടിട്ടെന്നാണ് സംഘാടകരുടെ വാദം. കഴിഞ്ഞ ദിവസവും പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പുട്ടും കടലയും ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഭാത ഭക്ഷണം. എന്നാൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി എന്നുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി ഷംസുദ്ദീൻ പറഞ്ഞത്.ഇന്ന് പുഴുവിനെ കണ്ടെത്തിയതിൽ വിദ്യാർഥികൾ പ്രതികരിക്കുകയുണ്ടായി. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണോയെന്നാണ് സംഘാടകർ വിദ്യാർഥികളോട് ചോദിച്ചത്. ഇനി പുഴുവിനെ കൊണ്ടിടുമ്പോൾ വെന്ത പുഴുവിനെ കൊണ്ടിടൂവെന്നും സംഘാടർ പരാതിപ്പെട്ട വിദ്യാർഥികൾക്ക് മറുപടി നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button