Uncategorized
തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് യുവാവിന് ഗുരുതര പരുക്ക്; ദുരൂഹതയുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം മൺവിളയിൽ വീടിനു തീപിടിച്ച് യുവാവിന് ഗുരുതര പരുക്ക്. മൺവിള സ്വദേശി സുജിത്തിനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സുജിത്തും ഭാര്യയും അമ്മയും സഹോദരനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സിഗരറ്റ് കത്തിച്ചപ്പോൾ കൊള്ളിവീണ് തീ കത്തിയതെന്നാണ് വീട്ടുകാരുടെ വാദം. എന്നാൽ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. മേൽക്കൂര ഷീറ്റിട്ട വീട് പൂർണമായും കത്തി നശിച്ചു.




