ഇടുക്കിയിൽ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; രണ്ടും മൂന്നും പ്രതികളെ റിമാൻഡ് ചെയ്തു

ഇടുക്കിയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത കേസിൽ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്
ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിനാണ് അണക്കര സ്വദേശിയായ വിദ്യാർഥിയെ പ്രതികൾ ക്രൂരമായി മർദിച്ചത്. വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദിച്ച് തകർത്തു. തൊടുപുഴ ഗ്രാൻഡിസ് മൊബൈൽ ടെക്നോളജി കോളേജിൽ പഠിക്കുന്ന അണക്കര സ്വദേശിക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഹോസ്റ്റലിലെ ലഹരി ഉപയോഗം കോളെജ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനാണ് കൊടും ക്രൂരത പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് ഹോസ്റ്റൽ മുറിയിൽ മർദിക്കുകയായിരുന്നു. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയം മർദനത്തിൽ തകർന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് കുട്ടി മർദന വിവരം പുറത്തു പറയുന്നത്. ഓഗസ്റ്റ് 10 ന് നടന്ന സംഭവത്തിൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് കുട്ടി പറയുന്നു.



