മഹാരാഷ്ട്രയിൽ ജീവനൊടുക്കാൻ തുനിഞ്ഞ് മകൻ; രക്ഷപ്പെടുത്താൻ എത്തിയ അച്ഛനും താഴെ വീണു, കണ്ടു നിന്ന അമ്മയും മരിച്ചു

കുന്നിൽ മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ മകനെ രക്ഷുപ്പെടുത്താൻ എത്തിയ അച്ഛനും മകനും താഴേക്ക് വീണു മരണപ്പെട്ടു. അപകടം കണ്ടു നിന്ന് അമ്മയും കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു. മഹാരാഷ്ട്രയിലായിരുന്നു സംഭവം. പതിനെട്ട് വയസുള്ള കുട്ടിയാണ് കുന്നിൻ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ അപകടമുണ്ടായത്. മൂന്ന് മണിക്കൂറിലേറെ കുന്നിൻ മുകളിൽ തുടർന്ന പതിനെട്ടുകാരനെ അനുനയിപ്പിക്കാൻ മാതാപിതാക്കളും പൊലീസും നാട്ടുകാരും ശ്രമിച്ചിരുന്നുവെങ്കിലും ശ്രമം വിഫലമാകുകായിരുന്നു.
മുകളിൽ കയറി നിന്ന പതിനെട്ടുകാരനെ താഴെ നിന്നും വിളിച്ചിട്ട് പിൻതിരിയാതെ വന്നതോടെയാണ് പിതാവ് കുന്നിൻ മുകളിലേക്ക് കയറുന്നത്. പിതാവ് കയറിയപ്പോൾ ഇയാൾ വീണ്ടും പുറകോട്ട് പോകുകയായിരുന്നു. പിന്നീട് കയറിപിടിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് ഇരുവരും ചേർന്ന് താഴേക്ക് വീണു. പിന്നീട് ഇത് കണ്ട് അമ്മയുടേയും നിയന്ത്രണം പോകുകയും കുന്നിൻ മുകളിൽ നിന്ന് താഴെ വീണ് മരണപ്പെടുകയായിരുന്നു.




