Uncategorized

നിയന്ത്രണംവിട്ട കാർ വീടിൻ്റെ മതിൽ ഇടിച്ചുതകർത്തു; അഞ്ചുപേർക്ക് പരിക്ക്

കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ ഇടിച്ചുതകർത്തു. ഗുരുവായൂർ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ മതിലിന്റെ അവശിഷ്ടങ്ങൾ വീടിന്റെ കാർപോർച്ചിലേക്കും മറ്റു ഭാഗത്തുമായി തെറിച്ചുവീണു.

കാറിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഈ പ്രദേശത്ത് നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button