Uncategorized

തെറ്റിയതെല്ലാം എഐ; യുജിസി നെറ്റിലെ പിഴച്ച ചോദ്യങ്ങൾ എഐ നിർമിതമെന്ന് മുൻ വിഷയ വിദഗ്‌ദർ

യുജിസി നെറ്റ്‌ പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കിയത്‌ എഐ ഉപയോഗിച്ചെന്ന്‌ റിപ്പോർട്ട്‌. ചോദ്യപേപ്പർ തയ്യാറാക്കാൻ അശാസ്‌ത്രീയവും വ്യാപകവുമായി എഐ ഉപയോഗിച്ചു. അടുത്തകാലം വരെ എൻടിഎയുമായി സഹകരിച്ച വിഷയ വിദഗ്‌ദരാണ്‌ ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്‌. ഇങ്ങനെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ വേണ്ടത്ര പരിശോധിക്കാത്തതാണ്‌ കൂടുതൽ തെറ്റുകളുണ്ടാവുന്നതിന്‌ കാരണമായെന്നും വിലയിരുത്തുന്നു.

പരീക്ഷയുടെ ചോദ്യപേപ്പറുകൾ ‘അഡ്‌ ഹോക്‌’ രീതിയിലാണ്‌ തയ്യാറാക്കിയത്‌. അതിനാലാണ്‌ പരീക്ഷയുടെ ഉത്തരസൂ‍ചിക എൻടിഎ പുറത്തുവിടാൻ വൈകിയത്‌. ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി നെറ്റ്‌ ചോദ്യപേപ്പറുകളിൽ ആണ് ഗുരുതര അബദ്ധം കടന്നുകൂടിയത്. തുടർന്ന്‌ ഇ‍ൗ വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ എൻടിഎ നിർബന്ധിതരാവുകയായിരുന്നു. വസ്‌തുതാപരമായ പിശകുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പിശകുകൾ, പുസ്‌തകങ്ങളുടെയും ചിന്തകരുടെയും പേരുകളിലെ തെറ്റ്, അവ്യക്തമായ ഉത്തര സാധ്യത, ചോദ്യങ്ങളുടെ ആവർത്തനം തുടങ്ങി വ്യാപക അബദ്ധങ്ങളാണുണ്ടായിരുന്നത്.

അതേസമയം മുൻ വിഷയ വിദഗ്‌ദർ ഉന്നയിച്ച ആരോപണത്തെ എൻടിഎ തള്ളിയിട്ടുണ്ട്‌. എന്നാൽ, ഇത്രയും വലിയ പിഴവുകൾ ചോദ്യപേപ്പറുകളിൽ ഉണ്ടായിട്ടും അതെങ്ങനെ സംഭവിച്ചുവെന്ന്‌ വിശദീകരിക്കാൻ എൻടിഎ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button