Uncategorized

അഫ്ഗാന്‍ സ്‌കൂളിന് സമീപത്ത് സ്‌ഫോടനം; 7 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: സ്‌കൂളിന് സമീപത്തെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ 7 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 97 പേര്‍ക്ക് പരുക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ പഅഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലാണ് ദാരുണമായ അപകടമുണ്ടായത്. സ്‌കൂളിന് സമീപത്തായുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഖനന പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഇവ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല.

പാക് അതിര്‍ത്തി പ്രദേശമായ കുനാറില്‍ നേരത്തെയും സ്‌ഫോടനങ്ങള്‍ സംഭവിച്ചിരുന്നു. 40 വിദ്യാര്‍ഥികള്‍ക്കായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പരുക്കേറ്റിരുന്നത്.ലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button