Uncategorized

ലൈബ്രറി വിലക്ക് പിൻവലിക്കാൻ വിദ്യാര്‍ത്ഥികൾ മാപ്പപേക്ഷ നൽകണമെന്ന് കാസര്‍കോട് കേന്ദ്ര സർവകലാശാല

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ലൈബ്രറി വിലക്ക് പിന്‍വലിക്കാന്‍ മാപ്പ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ ആറ് വിദ്യാര്‍ത്ഥികളെയാണ് ലൈബ്രറിയില്‍ നിന്ന് വിലക്കിയത്. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമില്‍ കയറി എന്നാരോപിച്ചായിരുന്നു നടപടി. മാപ്പ് എഴുതി നല്‍കി ലൈബ്രറിയില്‍ കയറില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചു. സര്‍വകലാശാലയുടേത് പ്രതികാര നടപടിയാണെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

ആര്‍എസ്എസ് നേതാവിനെ പങ്കെടുപ്പിച്ച് സർവ്വകലാശാലയിൽ പരിപാടി നടത്തിയതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ നേരത്തെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത് ഉള്‍പ്പെടെ സര്‍വകലാശാല പ്രതികാര നടപടിയെടുക്കുന്നുവെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. എന്താണോ കാലടിയില്‍, അത് തന്നെയാണ് പെരിയയിലും നടക്കുന്നതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button