Uncategorized

കുതിച്ചുകയറി….; ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. 1,13,760 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ് 1,12,120 രൂപയിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് വില കൂടി 1,13,240 രൂപയിൽ എത്തി. പിന്നാലെ ഇന്ന് രാവിലെ 520 രൂപയാണ് കൂടിയത്. ഗ്രാമിന് 65 രൂപ കൂടി വില 14195 രൂപയുമായി. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ ഇനിയും വില കൂടും.

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആഗോള തലത്തിലെ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവില കൂടാൻ കാരണമാകും. ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധന ഉണ്ടാകാനുള്ള കാരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button