Uncategorized

സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിൻ്റെ മകൻ മരിച്ച നിലയില്‍

പാലക്കാട്: സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇ എൻ മോഹൻദാസിൻ്റെ മകൻ ധ്യാൻ മോഹനെ (38) പാലക്കാട്ടെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ധ്യാന്‍ മോഹന്‍ പാലക്കാട്ടെ ഹോട്ടലിൽ എത്തി മുറിയെടുത്തത്. ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ഭക്ഷണവുമായി

എത്തിയെങ്കിലും ധ്യാൻ വാതില്‍ തുറന്നിരുന്നില്ല. വൈകിട്ടും പുറത്ത് കാണാതായതിനെ തുടര്‍ന്ന്
ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ധ്യാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ധ്യാനിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ മാർച്ച് 11നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മുൻ മാനേജരുമായിരുന്ന ഇ എൻ മോഹൻദാസ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇഎംഎസ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button