ആഭ്യന്തര മന്ത്രിക്കും പൊലീസിനും വെല്ലുവിളി; ‘ആയങ്കി’യെ പൂട്ടാന്‍ 10 അംഗ പ്രത്യേക സംഘം.

അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സ്ക്വാഡിൽ ഊന്നുകൽ സര്‍ക്കിള്‍ ഇൻസ്പെക്ടർ, രണ്ട് എസ്ഐമാർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഉള്ളത്….
പോലീസിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സ്ക്വാഡിൽ ഊന്നുകൽ ഊന്നുകൽ സര്‍ക്കിള്‍ ഇൻസ്പെക്ടർ, രണ്ട് എസ്ഐമാർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഉള്ളത്.
കീഴടങ്ങാൻ തയാറായിരുന്നെങ്കിലും സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുന്നു എന്ന് ആരോപിച്ച് ആയങ്കി രംഗത്തെത്തിയിരുന്നു. ഊന്നുകൽ ഇൻസ്പെക്ടർക്ക് അസഭ്യവർഷവും ഭീഷണിയുമടങ്ങിയ വോയ്സ് ക്ലിപ്പ് അയക്കുകയും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസ് എടുത്തത്.




