Uncategorized

പയ്യന്നൂരിൽ തടിമില്ലിൽ തീപിടിത്തം; തടികളും മെഷീനും ഭാഗികമായി കത്തിനശിച്ചു

കണ്ണൂർ പയ്യന്നൂർ സ്വാമി മുക്ക് ഈസ്റ്റേൺ വുഡ് തടിമില്ലിൽ തീപിടിത്തം. തടികളും മെഷീനും ഭാഗികമായി കത്തിനശിച്ചു. ചൊവ്വാഴ്‌ച രാവിലെ 6നാണ് സംഭവം. പ്രദേശവാസികൾ പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് 2 യൂണിറ്റ് ഫയർ എൻജിൻ എത്തി തീയണച്ചു. അസി. സ്‌റ്റേഷൻ ഓഫിസർ തോമസ് ദാനിയേലിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ ഓഫിസർ എൻ. മുരളി, ഫയർ ആൻഡ് റെസ്ക്യൂ‌ ഓഫിസർമാരായ കെ.വി.വിപിൻ, പി.പി.രാഹുൽ, ജിഷ്ണു ദേവ്, എസ്.ജിഷ്ണു, എസ്.ജോബി, ജുബിൻ എ. ജോണി, ജോബി മോൻ, എം.എസ്.അഖിൽ, ഹോംഗാർഡ് ടി.കെ.സനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button