സ്വകാര്യ ആവശ്യത്തിൽ പോകുന്നതിൽ എന്താണ് തെറ്റ് ?’; കഴിഞ്ഞ സർക്കാർ നൽകിയ പണത്തിൽ ആണ് ഇപ്പോൾ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്ന വിചിത്രവാദവുമായി ആൻ്റോ ആൻ്റണി എംപി

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിചിത്രവാദവുമായി ആൻ്റോ ആൻ്റണി എംപി. ഈ സർക്കാർ പൈസ കൊടുത്തില്ലെന്നും കരാർ എടുത്തത് മുൻ സർക്കാർ ആണെന്നും കഴിഞ്ഞ സർക്കാർ നൽകിയ പണത്തിൽ ആണ് ഇപ്പോൾ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ആവശ്യം വന്നാൽ യാത്ര പോകും. സ്വകാര്യ ആവശ്യത്തിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്നും ആണ് അദ്ദേഹം ചോദിച്ചത്.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ആയിരുന്നു. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനായിരുന്നു മുഖ്യമന്ത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തു നിന്നാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോയത്.
മുഖ്യമന്ത്രിയുടെ ഈ യാത്രയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നത്. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം. മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ അമ്മായി അപ്പനെ കാണാൻ പോയത് സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിലെന്ന തരത്തിലാണ് ഉയരുന്ന വിമർശനങ്ങൾ.




