Uncategorized
കാലിക്കറ്റ് സർവകലാശാലയിലെ വി സിയുടെ പ്രതികാര നടപടി; പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ

കാലിക്കറ്റ് സർവകലാശാലാ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എം അഭിനന്ദിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തം. വിസി രാജാവല്ല, വിദ്യാർഥികൾ പ്രജകളുമല്ല എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ പ്രവർത്തകർ യൂണിവേഴ്സിറ്റിയിൽ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു.
ഡി എസ് യു മാഗസിൻ പ്രകാശനത്തിന് യൂണിവേഴ്സിറ്റി ഹാൾ അനുവദിക്കാത്തതിൽ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു പ്രതികാര നടപടി.. ജില്ലാ പ്രസിഡൻ്റ് എം. സുജിൻ ഉദ്‌ഘാടനം ചെയ്തു. യൂണി വൈസ് പ്രസിഡൻ്റ് പി.കെ. നവ്യ, യൂണിറ്റ് പ്രസിഡൻ്റ് കെ. അശ്വിൻ, സംസ്ഥാന കമ്മിറ്റിയംഗം സ്‌നേഹ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗോകുൽ ഏലംകുളം, ജില്ലാ കമ്മിറ്റിയംഗം ശിൽപ്പ എന്നിവർ സംസാരിച്ചു.




