Uncategorized

ആരോഗ്യപ്രശ്നം; വീണ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടി. നാളെ ഇഡിക്ക് മുന്നിൽ ഹാജരാവില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡിയോട് സാവകാശം തേടി ഇ-മെയിൽ അയച്ചു. മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യമറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് ഇ.ഡി സമൻസ് നൽകിയത്. നാളെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു വീണയ്ക്ക് നൽകിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചത്. സിഎംആർഎല്ലിൻ്റെ ഉടമകളിലൊരാളായ ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ശരൺ എസ്. കർത്തയ്ക്ക് തിങ്കളാഴ്ച ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്.
ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി വിവരങ്ങൾ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചിരുന്നു. കേസിൽ ഇതാദ്യമായാണ് വീണയെ ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎ, സിഎംആർഎൽ എംഡി എന്നിവരുടെ വീടുകളിലുൾപ്പെടെ 11 ഇടങ്ങളിൽ നേരത്തെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button