Uncategorized

കൊല്ലത്ത് വ്യാജ തിരിച്ചറിയൽ രേഖകളുമായി ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായ സംഭവം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

ചവറ: കൊല്ലത്ത് വ്യാജ തിരിച്ചറിയൽ രേഖകളുമായി ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായ സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു.കൊല്ലത്ത് അനധികൃത കുടിയേറ്റക്കാരായി കൂടുതൽ പേർ ഉണ്ടെന്നാണ് വിലയിരുത്തൽ. 10 ബംഗ്ലാദേശ് സ്വദേശികളാണ് ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്. വ്യാജ ആധാർ കാർഡ് ഉൾപ്പെടെ ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ചവറയിൽ താമസിച്ചുവന്നിരുന്ന ദമ്പതികളെ കൊല്ലം സിറ്റി പൊലീസും കൊട്ടാരക്കരയിൽ താമസിച്ചിരുന്ന 10 പേരെ റൂറൽ പൊലീസുമാണ് പിടികൂടിയത്. പിടിച്ചെടുത്ത ആധാർ കാർഡ് എങ്ങിനെ ലഭിച്ചു എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.ധാക്ക സ്വദേശികളായ മിലൻ ഖാൻ ഭാര്യ മുകൾ ബൻഡൽ എന്നിവരുൾപ്പെടെ 10 പേരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. നീണ്ടകരയിൽ ആക്രിക്കച്ചവടം നടത്തിയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button