Uncategorized

സംഘടന പിരിച്ച് വിട്ട നടപടിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

പൊലീസ് സംഘടനയിലെ അഴിച്ചുപണിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഘടന പിരിച്ച് വിട്ട നടപടി ചോദ്യം ചെയ്യാനാണ് സംഘടന പ്രതിനിധികളുടെ തീരുമാനം. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.

നേരത്തെ ആഭ്യന്തര മന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും വിഷയത്തെ പറ്റിയുള്ള പരാതി പ്രതിനിധികൾ കൈമാറിയിരുന്നു. നടപടി ജനാധിപത്യവിരുദ്ധമെന്ന് പറഞ്ഞ സംഘടനാ ഭാരവാഹികൾ, അസോസിയേഷൻ പുനഃസംഘടിപ്പിക്കുന്നതിന് മുൻപായി സംഘടനാ പ്രതിനിധികളുടെ അഭിപ്രായം തേടിയില്ല എന്ന ആരോപിച്ചു. 1979 മുതൽ നിലനിൽക്കുന്ന സംഘടനയാണ് യാതൊരു ചർച്ചയും ഇല്ലാതെ പിരിച്ചുവിട്ടത്. ഇതോടെ ഒറ്റയടിക്ക് ഇല്ലാതായത് ജീവനക്കാരുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടിരുന്ന സംഘടനയാണ് എന്ന് പ്രതിനിധികൾ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button