സ്പൈസ് ജെറ്റ് വിമാനം പണിമുടക്കി; ആകെ വലഞ്ഞ് കൊച്ചിയിലേക്കുള്ള യാത്രക്കാർ

യാത്രക്കാരെ ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ്. ദുബായിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം പന്ത്രണ്ട് മണിക്കൂർ വൈകി കഴിഞ്ഞു. ഇതോടെ വിമാനത്തിനുള്ളിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. യാത്രക്കാരിൽ ഒരാൾക്ക് തളർച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.ഇതിനു പിന്നാലെ കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് മണിക്കൂറുകൾ മുൻപേ പുറപ്പെടേണ്ടി ഇരുന്ന വിമാനവും കമ്പനി റദ്ദാക്കി.
വിമാന കമ്പനിയുടെ അപ്രതീക്ഷിതമായ തീരുമാനം മൂലം വളഞ്ഞിരിക്കുന്നത് കാര്യമറിയാതെ അർധരാത്രിയോടെ തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ആണ്. ഇതേ തുടർന്ന ക്ഷുഭിതരായ യാത്രക്കാരും വിമാന കമ്പനി ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടത് ഏറെ നേരം ആശങ്ക സൃഷ്ടിച്ചു. നേരത്തെ , ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട ദില്ലി വിമാനം നേരത്തെ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് പുറപ്പെടും എന്ന് അറിയിച്ചിരുന്നു. കമ്പനിയുടെ തന്നെ പുണെയിലേക്കുള്ള ദുബായ് വിമാനവും വൈകി പറക്കുന്നതായാണ് വിവരം. എന്താണ് ഇതിനുള്ള കാരണം എന്ന കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും വ്യക്തത ഉണ്ടായിട്ടില്ല.




